Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birdwatcher

പ്ര​കൃ​തി​യി​ലെ അ​പൂ​ര്‍​വ വി​സ്മ​യം: പാ​തി ആ​ണും പാ​തി പെ​ണ്ണു​മാ​യി ഒ​രു പ​ക്ഷി; ശാ​സ്ത്ര​ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച് 'ബോ​ബോ​ലി​ങ്ക്'

പാ​തി ആ​ണും പാ​തി പെ​ണ്ണു​മാ​യ ജീ​വി​യു​ണ്ടോ..? അ​ങ്ങ​നെ​യൊ​രു ജീ​വി ഉ​ണ്ടെ​ന്നു കേ​ള്‍​ക്കു​മ്പോ​ള്‍ ത​ന്നെ ആ​രും അ​ദ്ഭു​ത​പ്പെ​ട്ടേ​ക്കാം! എ​ന്നാ​ല്‍, അ​ങ്ങ​നെ​യൊ​ന്നിനെ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​ന്‍ ശാ​സ്ത്ര​ലോ​കം. ആ​രി​ലും അ​തി​ശ​യം ജ​നി​പ്പി​ക്കു​ന്ന ആ ​ജീ​വി, ഒ​രു പ​ക്ഷി​യാ​ണ്! പാ​തി ആ​ണും പാ​തി പെ​ണ്ണു​മാ​യി ഒ​രു പ​ക്ഷി! പ്ര​കൃ​തി​യി​ലെ ​അ​പൂ​ര്‍​വ പ്ര​തി​ഭാ​സ​ത്തി​നു സാ​ക്ഷി​യാ​യി​രി​ക്കു​ക​യാ​ണ് ഷി​ക്കാ​ഗോ​യി​ലു​ള്ള പ​ക്ഷി​നി​രീ​ക്ഷ​ക​ര്‍.

ബൈ​ലാ​റ്റ​റ​ല്‍ ഗൈ​നാ​ന്‍​ഡ്രോ​മോ​ര്‍​ഫ് (Bilateral gynandromorph) എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന അ​പൂ​ര്‍​വ ജ​നി​ത​കാ​വ​സ്ഥ​യു​ള്ള ബോ​ബോ​ലി​ങ്ക് (Bobolink) പ​ക്ഷി​യെ​യാ​ണ് ഷി​ക്കാ​ഗോ​യ്ക്കു സ​മീ​പം പ​ക്ഷി​നി​രീ​ക്ഷ​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഷി​ക്കാ​ഗോ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റു​ള്ള ബാ​രിം​ഗ്ട​ണ്‍ ഹി​ല്‍​സി​ലെ വ​ന​മേ​ഖ​ല​യാ​ണ് ഈ ​പ​റ​വ​യു​ടെ വാ​സ​കേ​ന്ദ്രം. ആ​പൂ​ര്‍​വ പ​ക്ഷി​യെ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത് സി​റ്റി​സ​ണ്‍​സ് ഫോ​ര്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​നാ​യ ലൂ​ക്ക് ഡാ​ല്‍​ബ​ര്‍​ഗ് ആ​ണ്. ചി​ത്രം കാ​മ​റ​യ്ക്കു​ള്ളി​ലാ​ക്കി​യ ഡാ​ല്‍​ബ​ര്‍​ഗ് അ​ദ്ഭു​ത​പ്പെ​ട്ടു. വ​ല​തു​ഭാ​ഗം ആ​ണ്‍​പ​ക്ഷി​യു​ടേ​തു പോ​ലെ​യും ഇ​ട​തു​ഭാ​ഗം പെ​ണ്‍​പ​ക്ഷി​യു​ടേ​തു​പോ​ലെ​യും! ശ​രീ​ര​ത്തെ നേ​ര്‍​പ​കു​തി​യാ​യി തി​രി​ക്കു​ന്ന ത​ര​ത്തി​ല്‍ പ​റ​വ​യു​ടെ നി​റ​വും വ്യ​ക്ത​മാ​യി വേർതിരിഞ്ഞുനിൽക്കുന്നതും കാണാം.

അ​തേ​സ​മ​യം, ലോ​ക​ത്ത് ആ​ദ്യ​മാ​യാ​ണ് ബോ​ബോ​ലി​ങ്ക് ഇ​ന​ത്തി​ല്‍​പ്പെ​ട്ട പ​ക്ഷി​യി​ല്‍ അ​പൂ​ര്‍​വ പ്ര​തി​ഭാ​സം ക​ണ്ടെ​ത്തു​ന്ന​ത്. "ബ്ലാ​ക്ക് ആ​ന്‍​ഡ് ടാ​ന്‍' എ​ന്നാ​ണ് പ​ക്ഷി​നി​രീ​ക്ഷ​ക​ര്‍ ഇ​തി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഫീ​ല്‍​ഡ് മ്യൂ​സി​യ​ത്തി​ലെ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഇ​ക്കോ​ള​ജി​സ്റ്റാ​യ കാ​മ​റൂ​ണ്‍ റ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ​ര്‍ എ​ത്തി​യാ​ണ് പ​ക്ഷി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തി​ന്‍റെ നിരവധി ചി​ത്ര​ങ്ങ​ള്‍ അ​ദ്ദേ​ഹം പ​ക​ര്‍​ത്തി. വ​ല​ത്തോ​ട്ട് പ​റ​ക്കു​മ്പോ​ഴും ഇ​ട​ത്തോ​ട്ട് പ​റ​ക്കു​മ്പോ​ഴും ര​ണ്ട് വ്യ​ത്യ​സ്ത പ​ക്ഷി​ക​ളാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​തി​ന്‍റെ ശ​രീ​ര​ഘ​ട​ന.

ഇണയെ കണ്ടെത്താൻ ആ​ണ്‍​പ​ക്ഷി​യാ​യി
ബോബോലിങ്കിന്‍റെ ജീവിതരീതി ഗവേഷകർക്ക് ആശ്ചര്യജനകമായി. പാ​തി പെ​ണ്ണാ​ണെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും ഒ​രു ആ​ണ്‍​പ​ക്ഷി​യുടെ ജീവിതമാണു നയിക്കുന്നത്. ചൂളംകുത്തിയും മ​റ്റ് ആ​ണ്‍​പ​ക്ഷി​ക​ളു​മാ​യി മ​ത്സ​രി​ക്കാനും ഈ പക്ഷി മിടുക്കുകാണിച്ചു. മാ​ത്ര​മ​ല്ല, ഒ​രു പെ​ണ്‍​പ​ക്ഷി​യെ ആ​ക​ര്‍​ഷി​ച്ച് ഇ​ണ​ചേ​രു​ക​യും ചെയ്തു. മാത്രമല്ല, ഇണപ്പക്ഷിക്കു ജനിച്ച കുഞ്ഞുങ്ങളെ വ​ള​ര്‍​ത്തു​ക​യും ചെ​യ്തു എ​ന്ന​ത് ശാ​സ്ത്ര​ലോ​ക​ത്തെ കൂ​ടു​ത​ല്‍ അ​ത്ഭു​ത​മായി.

അപൂർവ പ്രതിഭാസത്തിന്‍റെ കാരണം
കോ​ശ​വി​ഭ​ജ​ന പ്ര​ക്രി​യ​യാ​യ മി​യോ​സി​സി​ല്‍ (meiosis) സം​ഭ​വി​ക്കു​ന്ന പി​ഴ​വു​ക​ളാ​ണ് ഈ ​അ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നു ശാ​സ്ത്ര​ജ്ഞ​ര്‍ വെളിപ്പെടുത്തി. പെ​ണ്‍​പ​ക്ഷി​ക​ളി​ല്‍ Z, W എ​ന്നീ ര​ണ്ട് ക്രോ​മ​സോ​മു​ക​ളാ​ണു​ള്ള​ത്. കോ​ശ​വി​ഭ​ജ​ന സ​മ​യ​ത്ത് അ​ണ്ഡ​ത്തി​ന് ഒ​രു അ​ധി​ക ​ക്രോമ​സോം ല​ഭി​ക്കു​ക​യും, ഈ ​അ​ണ്ഡം ര​ണ്ട് ബീ​ജ​ങ്ങ​ളു​മാ​യി സം​യോ​ജി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ ഭ്രൂ​ണ​ത്തി​ല്‍ ആ​ണ്‍ (ZZ), പെ​ണ്‍ (ZW) കോ​ശ​ങ്ങ​ളു​ടെ മി​ശ്രി​തം ഉ​ണ്ടാ​കു​ന്നു. ഈ ​ഭ്രൂ​ണം വ​ള​രു​മ്പോ​ഴാ​ണ് ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ആ​ണും മ​റു​ഭാ​ഗം പെ​ണ്ണു​മാ​യി മാ​റു​ന്ന​ത്.

ലോ​ക​ത്താ​കെ പ​തി​നൊ​ന്നാ​യി​ര​ത്തി​ലേറെ പ​ക്ഷിവ​ര്‍​ഗ​ങ്ങ​ളാണുള്ളത്. ഇതിൽ വെ​റും 45 ഇ​ന​ങ്ങ​ളി​ലാ​യി, നൂ​റി​ല്‍ താ​ഴെ പ​ക്ഷി​ക​ളി​ല്‍ മാ​ത്ര​മേ ഈ പ്രതിഭാസം ക​ണ്ടെ​ത്തി​യി​ട്ടു​ള്ളൂവെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നോ​ര്‍തേ​ണ്‍ കാ​ര്‍​ഡി​ന​ല്‍, ഗ്രീ​ന്‍ ഹ​ണി​ക്രീ​പ്പ​ര്‍ എന്നീ പക്ഷിവർഗങ്ങളിൽ അപൂർവ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. പ​ക്ഷി​ക​ള്‍​ക്കു പു​റ​മെ, ചി​ത്ര​ശ​ല​ഭ​ങ്ങ​ളി​ലും ചി​ല​യി​നം തേ​നീ​ച്ച​ക​ളി​ലും ഈ ​പ്ര​തി​ഭാ​സം കാ​ണാ​റു​ണ്ടെന്നും ഗവേഷകർ പറഞ്ഞു.

Latest News

Corehub Up